Post Category
കോൺവൊക്കേഷൻ നടത്തി
പള്ളിപ്പാട് ഗവ. ഐ.ടി.ഐയിലെ കോൺവൊക്കേഷനും ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റ് വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഐ.ടി.ഐയിൽ നടത്തി.
ഹരിപ്പാട് മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ വൃന്ദ എസ് കുമാർ ഉദ്ഘാടനം ചെയ്‌തു. ഡെപ്യൂട്ടി ചെയർപേഴ്‌സൺ അനിൽമിത്ര മുഖ്യപ്രഭാഷണം നടത്തി. ഐ.ടി.ഐ. പ്രിൻസിപ്പൽ അജിത് എ. എ അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സി രാജലക്ഷ്മി, വാർഡ് കൗൺസിലർ സജീഷ് പാലത്തുംപാടൻ, കോട്ടയം മേഖല ഇൻസ്ട്രക്‌ടർ ഓഫ് ട്രെയിനിങ് ഷെറിൻ ജോസഫ്, കായംകുളം ടൗൺ എംപ്ലോയ്മെന്റ് ഓഫീസർ ശ്യാം കുമാർ ബി. ആർ, പി.ടി.എ. പ്രതിനിധി ഓമനക്കുട്ടൻ, അലുംനി അസോസിയേഷൻ സെക്രട്ടറി സന്തോഷ്, രേണുക സി, ലക്ഷ്മി പി, ഇൻസ്പെക്ടർമാരായ പ്രതീഷ് കുമാർ, ഫിറോസ്ഖാൻ, മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു.
date
- Log in to post comments