Skip to main content

എസ് സി പ്രൊമോട്ടർ നിയമനം; അപേക്ഷിക്കാം 

 

ജില്ലയിലെ വിവിധ ബ്ലോക്ക് / നഗരസഭ പട്ടികജാതി വികസന ഓഫീസുകളിൽ എസ് സി പ്രൊമോട്ടർമാരെ നിയോഗിക്കുന്നതിനു അപേക്ഷിക്കാം. യോഗ്യത: പട്ടികജാതി വിഭാഗത്തിൽപ്പെട്ട പ്ലസ് ടു / തത്തുല്യ യോഗ്യതയുള്ളവർ.  പ്രായപരിധി 18 - 45. അപേക്ഷകർ സ്ഥിര താമസമുള്ള പഞ്ചായത്ത് / നഗരസഭയിലേക്ക് മാത്രം അപേക്ഷിക്കുക. അപേക്ഷകർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം, ജാതി, വിദ്യാഭ്യാസ യോഗ്യത പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നുമുള്ള സ്ഥിര താമസ സർട്ടിഫിക്കറ്റ്, പാസ് പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ആലപ്പുഴ സിവിൽ സ്റ്റേഷൻ അനെക്സ് ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.  അവസാന തിയതി: നവംബർ 12 വൈകിട്ട് അഞ്ചു വരെ.  ഫോൺ:  0477 2252548

date