പോത്താനിക്കാട് പഞ്ചായത്തിൽ പച്ചക്കറി കൃഷി വികസന പദ്ധതി
*തൈകൾ വിതരണം ചെയ്തു
പോത്താനിക്കാട് ഗ്രാമപഞ്ചായത്തിൽ 2026-27 വർഷത്തെ പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകൾ വിതരണം ചെയ്തു. പോത്താനിക്കാട് കാർഷിക വിപണി അങ്കണത്തിൽ നടന്ന പഞ്ചായത്ത്തല വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ജെയിംസ് നിർവഹിച്ചു.
പ്രദേശത്തെ കർഷകർക്ക് മികച്ച വിളവുറപ്പാക്കുക, വിഷരഹിത പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ കൃഷിവകുപ്പാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ചുരുങ്ങിയ സ്ഥലത്ത് കൂടുതൽ വിളവ് നൽകുന്ന തക്കാളി, വെണ്ട, മുളക്, പയർ, വെള്ളരി എന്നിവയുടെ ഗുണമേന്മയുള്ള 7,000-ൽ പരം തൈകളാണ് കർഷകർക്കായി വിതരണം ചെയ്തത്.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ജേക്കബ് വർഗീസ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷീലാ റോയ്, മേഴ്സി ബിജു, കൃഷി ഓഫീസർ ബോസ് മത്തായി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ സി പ്രദീപ് , ജിജി, അനേഷ്, ജിനേഷ് കെ.പോൾ, വിൻസന്റ് എബ്രഹാം, മിനി സണ്ണി, സീനാ സജി, അലൻഷയ റോബി, കൃഷി അസിസ്റ്റന്റുമാരായ ടി എം സുഹറ, കെ പി ഷെറീന തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments