Post Category
എന്യൂമറേറ്ററെ തെരഞ്ഞെടുക്കുന്നു
ജില്ലയിൽ ഫിഷറീസ് വകുപ്പിന്റെ ഇൻലാൻഡ് ക്യാച്ച് അസസ്മെൻറ് സർവേ, വിവരശേഖരണം എന്നിവയുമായി ബന്ധപ്പെട്ട് കരാർ അടിസ്ഥാനത്തിൽ എന്യുമറേറ്ററെ തിരഞ്ഞെടുക്കുന്നു. ഫിഷറീസ് സയൻസിൽ ബിരുദമോ/ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായം: 21 -36 വയസ്.
വിശദമായ ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുടെ പകർപ്പ്, മൊബൈൽനമ്പർ, ഇമെയിൽ ഐഡി എന്നിവ സഹിതമുള്ള അപേക്ഷ നവംബർ ഏഴ് വൈകിട്ട് അഞ്ചിന് മുമ്പ് കോട്ടയം കാരാപ്പുഴയിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481-2566823
date
- Log in to post comments