Skip to main content

വിമുക്തഭടന്മാർക്ക് പരാതികൾ പരിഹരിക്കാൻ അവസരം

വിമുക്തഭടന്മാരുടെയും സൈനിക വിധവകളുടെയും പരാതികൾ പരിഹരിക്കുന്നതിനും പെൻഷനുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കുന്നതിനുമായി നവംബർ 16ന് കൂടിക്കാഴ്ച നടത്തുന്നു. മദ്രാസ് റെജിമെന്റിനു കീഴിലുള്ള തിരുവനന്തപുരം ജില്ലയിലെ വിമുക്തഭടന്മാരുമായും സൈനിക വിധവകളുമായും '12 മദ്രാസിന്റെ' ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലാ സൈനികക്ഷേമ ഓഫീസിലാണ് കൂടിക്കാഴ്ച.

വിമുക്തഭടന്മാരും സൈനിക വിധവകളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ-ഇൻ-ചാർജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9562005952 എന്ന നമ്പറിൽ ബന്ധപ്പെടാം.

date