Post Category
അരീക്കോട് ഗവ. ഐ.ടി.ഐ. യില്‍ പുതിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
അരീക്കോട് ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ ഐ.എം.സി.യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. എ.ഐ. ഇന്റഗ്രേറ്റഡ് എയര്‍ കാര്‍ഗോ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് ആന്‍ഡ് ടാക്‌സേഷന്‍ എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി എന്നിവയാണ് കോഴ്സുകളുടെ അടിസ്ഥാന യോഗ്യത. പഠനത്തോടൊപ്പം പ്ലേസ്മെന്റ് പിന്തുണയും ഇന്റേണ്‍ഷിപ്പും ലഭ്യമാക്കുന്ന ഈ കോഴ്സുകളില്‍ വിദ്യാര്‍ഥികള്‍ക്കായി ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, വ്യക്തിത്വ വികസനം എന്നിവയില്‍ പ്രത്യേക പരിശീലനവും നല്‍കും. ഫോണ്‍: 8590082853.
date
- Log in to post comments