Skip to main content

ഭരണഭാഷാ  പരിശീലന   പരിപാടി ഇന്ന്

ജില്ലാതല ഭരണഭാഷാ വാരാഘോഷത്തിന്റെ​ ഭാഗമായി സംഘടിപ്പിക്കുന്ന ​പരിശീലന പരിപാടി ഇന്ന്(നവംബര്‍ 5) രാവിലെ 10.30ന് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടക്കും.

ഭരണഭാഷ; തത്വവും പ്രയോഗവും എന്ന വിഷയത്തിലുള്ള പരിശീലന പരിപാടിക്ക് ഔദ്യോഗിക ഭാഷാ വകുപ്പിലെ ഡോ. ആര്‍. ശിവകുമാര്‍ നേതൃത്വം നല്‍കും. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സോളി ആന്റണി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ. അമാനത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, ടൗണ്‍ പ്ലാനര്‍ എസ്. റിനി ചന്ദ്ര എന്നിവര്‍ സംസാരിക്കും.

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കും. ജില്ലാഭരണകൂടം, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ പ്ലാനിംഗ് ഓഫീസ് എന്നിവ സംയുക്തമായാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.

date