Skip to main content

വോട്ടർ പട്ടിക പുതുക്കൽ: ഹെൽപ്പ് ഡെസ്ക് ഡിസംബർ 11 വരെ നീട്ടി

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും നിലവിലുള്ള വിവരങ്ങളിൽ തിരുത്തലുകൾ വരുത്തുന്നതിനുമായി വില്ലേജ് ഓഫീസുകളിൽ പ്രവർത്തിച്ചു വരുന്ന ഹെൽപ്പ് ഡെസ്കുകളുടെ പ്രവർത്തനം ഡിസംബർ 11 വരെ നീട്ടിയതായി ജില്ലാ കളക്ടർ അഞ്ജു കെ എസ് അറിയിച്ചു. ജില്ലയിലെ വോട്ടർ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കൽ നടപടികളുടെ ഭാഗമായിട്ടാണ് ഹെൽപ്പ് ഡെസ്ക്കുകളുടെ പ്രവർത്തനം നീട്ടിയത്.

വോട്ടർ പട്ടികയിൽ പുതിയ പേര് ഉൾപ്പെടുത്താനുള്ള രജിസ്ട്രേഷൻ, വിവരങ്ങളിലെ അപാകതകൾ തിരുത്തൽ, അനർഹമായതോ ഇരട്ടിപ്പുള്ളതോ ആയ എൻട്രികൾ ഒഴിവാക്കൽ എന്നിവയ്ക്കുള്ള അപേക്ഷകൾ പൊതുജനങ്ങൾക്ക് വില്ലേജ് ഓഫീസുകളിലെ ഹെൽപ്പ് ഡെസ്കുകൾ മുഖേന സമർപ്പിക്കാവുന്നതാണ്.
അർഹരായ എല്ലാ പൗരന്മാരും വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും, പേര് ചേർക്കൽ ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾക്കായി ലഭ്യമാക്കിയ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.

date