Skip to main content

വിദ്യാഭ്യാസ ആനുകൂല്യം

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2026-27 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കായി ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപ്പര്‍ പ്രൈമറി (5, 6, 7), ഹൈസ്‌കൂള്‍ (8, 9, 10) വിദ്യാര്‍ഥികള്‍ക്കും, വിദ്യാഭ്യാസ ഗ്രാന്‍ഡ്, എസ്.എസ്.എല്‍.സി ക്യാഷ് അവാര്‍ഡ്, ഹയര്‍സെക്കന്‍ഡറി കോഴ്‌സ്, ബി.എ, ബി.എസ്.സി, ബികോം, ബി.ബി.എ, എം.എ, എം.കോം, എം.എസ്.ഡബ്ല്യു, ബി.എഡ്, എം.എഡ്, സി.എ, എംബിബിഎസ്, ബി.ഡി.എസ്, ആയുര്‍വേദം, അഗ്രിക്കള്‍ച്ചര്‍, വെറ്ററിനറി, ഹോമിയോ, ബി.ഫാം, ഫിഷറീസ്, എല്‍.എല്‍.ബി (3 വര്‍ഷം, 5 വര്‍ഷം), ബി.എസ്.സി നഴ്‌സിങ്, ഡിപ്ലോമ നഴ്‌സിങ്, ടി.ടി.സി, പാരാ മെഡിക്കല്‍ (ലാറ്ററല്‍ എന്‍ട്രി), ബി.ബി.എം, ബി.സി.എ, ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ്, സി.എ ഇന്റര്‍ മീഡിയേറ്റ്, എച്ച്ഡി ഡി, ബി.എല്‍. ഐ.എസ്.സി, സിവില്‍ സര്‍വീസ് കോച്ചിംഗ് എന്നീ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.  

നവംബര്‍ ഒന്ന് മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. മുന്‍ അധ്യയന വര്‍ഷത്തില്‍ ആനുകൂല്യം ലഭിച്ചവരും ഈ വര്‍ഷം പുതുതായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകര്‍ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രവും, വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രവും വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയ ശേഷം അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. അവസാന തീയതി ഡിസംബര്‍ 31. www.labourwelfarefund.in  മുഖേന അപേക്ഷകള്‍ നല്‍കണം.
 

date