Post Category
വയര്‍മാന്‍ പരീക്ഷാ വിജയികള്‍ക്ക് ഏകദിന പരിശീലനം
കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തിയ 2025-ലെ വയര്‍മാന്‍ പരീക്ഷ വിജയിച്ചവര്‍ക്കായി പാലക്കാട് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ ഏകദിന വൈദ്യുത സുരക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിക്കും. ഒക്ടോബര്‍ 31 രാവിലെ ഒമ്പത് മുതല്‍ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസ് റോഡിലുള്ള ലയണ്‍സ് സ്കൂളില്‍ നടക്കുന്ന ക്ലാസില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ മാത്രമേ വയര്‍മാന്‍ പെര്‍മിറ്റ് നല്‍കുകയുള്ളൂ എന്ന് ലൈസന്‍സിംഗ് ബോര്‍ഡ് സെക്രട്ടറി അറിയിച്ചു. പങ്കെടുക്കുന്നവര്‍ രാവിലെ 8.30ന് എത്തണം. 2023, 2024 വര്‍ഷങ്ങളിലെ വയര്‍മെന്‍ പ്രായോഗിക പരീക്ഷ വിജയിച്ചവരില്‍ ഇതുവരെ പരിശീലനത്തില്‍ ഹാജരാകാത്തവര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 0491 2972023, ഇമെയില്‍: eipalakkad1@gmail.com
date
- Log in to post comments