Skip to main content

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

കപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. യോഗ്യത- സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍ /സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ്/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കില്‍ ബിരുദവും, ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ പോസ്റ്റ് ഗ്രാജ്വറ്റ് ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍. പ്രായപരിധി 18നും 30നും ഇടയില്‍. പട്ടികജാതി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് അനുവദിക്കും. യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ നവംബര്‍ അഞ്ചിന് വൈകിട്ട് നാലിന് മുന്‍പായി പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. അഭിമുഖം നവംബര്‍ ആറിന് രാവിലെ 10.30ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. ഫോണ്‍: 0466 2276067.
 

date