Post Category
കൗണ്‍സിലിംഗ് ക്ലാസും ക്വിസ് മത്സരവും നടത്തി
ബാലിക ദിനത്തോടനുബന്ധിച്ച് കൊടുവായൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികള്‍ക്കായി കൗണ്‍സിലിംഗ് ക്ലാസും ക്വിസ് മത്സരവും നടത്തി. കൗണ്‍സിലര്‍ എന്‍. കീര്‍ത്തന ക്ലാസ്സ് നയിച്ചു. ക്വിസ് മത്സരത്തില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി എഫ്. ഇഫ്സ ഒന്നാം സ്ഥാനവും നാലാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ എസ്. അയന, എ. ഫസ്‌ന എന്നിവര്‍ രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. ക്വിസ് മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പ്രധാനധ്യാപകന്‍ എസ്. മുരുകവേല്‍ വിതരണം ചെയ്തു.
date
- Log in to post comments