Skip to main content
ആശ്രയ കിറ്റുകള്‍ വിതരണം ചെയ്തു

ആശ്രയ കിറ്റുകള്‍ വിതരണം ചെയ്തു

കരിമ്പുഴ ഗ്രാമപഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതിയില്‍ ആറ് ലക്ഷം രൂപ വകയിരുത്തി നടത്തുന്ന ആശ്രയ കിറ്റുകളുടെ വിതരണം ആരംഭിച്ചു. 140 ഗുണഭോക്താക്കള്‍ക്കാണ് കിറ്റുകള്‍ നല്‍കുന്നത്. വിതരണോദ്ഘാടനം
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ പാട്ടത്തൊടി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് രാജു കരിയോട് അധ്യക്ഷനായി. ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സൈതലവി, ഗ്രാമപഞ്ചായത്തംഗങ്ങളായ സി.കെ.ഷാഹുല്‍ഹമീദ്, എന്‍.വി, ബാലകൃഷ്ണന്‍, കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷ ടി. രഹന തുടങ്ങിയവര്‍ പങ്കെടുത്തു.

date