Post Category
ജില്ലാ ഭരണഭാഷാ പുരസ്‌കാരം വി.മണികണ്ഠന്
ജില്ലയില്‍ 2026 ഭരണഭാഷാ പുരസ്‌കാര വിജയിയായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസിലെ ഫെയര്‍ കോപ്പി സൂപ്രണ്ടായ വി.മണികണ്ഠനെ തിരഞ്ഞെടുത്തു. ഔദ്യോഗിക ഭാഷ പൂര്‍ണ്ണമായും മലയാളമാക്കുക എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിനും ഭരണരംഗത്ത് മലയാളഭാഷ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ക്ലാസ് മൂന്ന് വിഭാഗത്തില്‍പ്പെട്ട ജീവനക്കാരെയാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. ജില്ലാ കളക്ടര്‍ കെ സുധീര്‍ അധ്യക്ഷനായ അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് മലയാളഭാഷ നോഡല്‍ ഓഫീസര്‍ ജില്ലാ ഔദ്യോഗികഭാഷാ സമിതിയിലെ അംഗങ്ങള്‍, മലയാളഭാഷ പണ്ഡിതന്‍ എന്നിവര്‍ അടങ്ങുന്ന സമിതിയാണ് വി മണികണ്ഠനെ ജില്ലാ ഭരണഭാഷ പുരസ്‌കാരത്തിന് പരിഗണിച്ചത്.
date
- Log in to post comments