ശിശുദിന റാലിക്ക് അലീവിയ ഷിബു കുട്ടികളുടെ പ്രധാനമന്ത്രി; പ്രസിഡന്റ് ക്രിസ്റ്റീന ജിന്‍സ്
ഇടുക്കി ജില്ലാതല ശിശുദിന റാലിക്ക് നേതൃത്വം നല്‍കാന്‍ കുട്ടികളുടെ പ്രധാനമന്ത്രിയായി അലീവിയ ഷിബുവിനെയും കുട്ടികളുടെ പ്രസിഡന്റായി ക്രിസ്റ്റീന ജിന്‍സിനെയും തെരഞ്ഞെടുത്തു. ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച എല്‍.പി., യു.പി. വിഭാഗം പ്രസംഗമത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവരാണ് ഇരുവരും.
കാല്‍വരി മൗണ്ട് കാല്‍വരി എല്‍.പി. സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ അലീവിയ ഷിബു, പട്ടികവര്‍ഗ വികസന വകുപ്പ് അടിമാലി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ് ജീവനക്കാരനായ തളത്തിവിള ഷിബു തോമസിന്റെയും കാല്‍വരി എല്‍.പി. സ്‌കൂള്‍ അധ്യാപിക ലിജോമോള്‍ കെ. ജോസിന്റെയും മകളാണ്. കുട്ടികളുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ക്രിസ്റ്റീന ജിന്‍സ് വെള്ളയാംകുടി സെന്റ് ജെറോംസ് യു.പി. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കട്ടപ്പന പോലീസ് സര്‍ക്കിള്‍ ഓഫീസിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജിന്‍സ് വര്‍ഗീസിന്റെയും നീതു ജോയിയുടെയും മകളാണ്.
- Log in to post comments