കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് 'ഉജ്ജ്വലം'26' പദ്ധതി ഉദ്ഘാടനം ഒന്നിന് മന്ത്രി അഡ്വ. എന്‍. ഷംസുദ്ദീന്‍ നിര്‍വഹിക്കും
കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന 'ഉജ്ജ്വലം 26' സമഗ്ര വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം നവംബര്‍ ഒന്നിന് വൈകിട്ട് 3:30-ന് കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. എന്‍. ഷംസുദ്ദീന്‍ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന്‍ അധ്യക്ഷനാകും.
പൊതുവിദ്യാലയങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും പഠന-തൊഴില്‍ അവസരങ്ങള്‍ ഒരുക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ 13 വിദ്യാലയങ്ങളെയും യുവജനങ്ങളെയും ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയിലൂടെ എല്‍.പി, യു.പി വിഭാഗങ്ങള്‍ക്ക് സിഎം കിഡ്‌സ് സ്‌കോളര്‍ഷിപ്പ് പരിശീലനവും, എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് എന്‍.എം.എം.എസ് സ്‌കോളര്‍ഷിപ്പ് പരിശീലനവും നല്‍കും. കൂടാതെ, അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ഥികള്‍ക്കായി പി.എസ്.സി പരിശീലനവും, എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്കായി കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് ഓറിയന്റേഷന്‍ പ്രോഗ്രാമുകളും സംഘടിപ്പിക്കും.
- Log in to post comments