Post Category
നാലാം വളവ്–നൂറാംതോട് റോഡ് നവീകരണത്തിന് 26 കോടി രൂപയുടെ സാങ്കേതികാനുമതി
മലയോര മേഖലയിലെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നാലാം വളവ്–നൂറാംതോട് റോഡ് നവീകരണത്തിന് 26 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചതായി സി.കെ. കാസിം എം.എല്‍.എ. അറിയിച്ചു. ഏറെക്കാലമായി പ്രദേശവാസികളും യാത്രക്കാരും ആവശ്യപ്പെട്ടുവരുന്ന റോഡ് നവീകരണത്തിന് അനുമതി ലഭിച്ചതോടെ മലയോര മേഖലയിലെ ഗതാഗത വികസനത്തിന് പുതിയ പ്രതീക്ഷയായിരിക്കുകയാണ്.
റോഡ് നവീകരണം യാഥാര്‍ഥ്യമാകുന്നതോടെ നൂറാംതോട്, നാലാം വളവ് തുടങ്ങിയ പ്രദേശങ്ങളിലെയും സമീപ മലയോര ഗ്രാമങ്ങളിലെയും ജനങ്ങള്‍ക്ക് യാത്രാസൗകര്യം കൂടുതല്‍ മെച്ചപ്പെടും. ദൈനംദിന യാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്കും ചരക്കുഗതാഗതത്തിനും പദ്ധതി ഗുണകരമാകുമെന്നും ഭാവിയിലെ ഗതാഗത വികസനത്തിന് ഏറെ സഹായകമാകുമെന്നുമാണ് പ്രതീക്ഷ.
date
- Log in to post comments