Skip to main content

*അന്താരാഷ്ട്ര മണ്ണ് ദിനം: സംസ്ഥാനതല ഉദ്ഘാടനം സംഘാടക സമിതി രൂപീകരിച്ചു*

മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മണ്ണ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി 51 അംഗ സംഘാടക സമിതി രൂപീകരിച്ചു. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ അഞ്ചിന് രാവിലെ 10 ന് അന്താരാഷ്ട്ര മണ്ണ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നടക്കും. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്‌സണായും മണ്ണ് സംരക്ഷണ വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എന്നിവര്‍ കണ്‍വീനറുമായാണ് സംഘാടക സമിതി രൂപീകരിച്ചത്. മത്സരം, റിസപ്ഷന്‍, സ്റ്റാള്‍, പരസ്യം ആന്‍ഡ് പബ്ലിസിറ്റി, മാരത്തോണ്‍, സ്‌റ്റേജ് ആന്‍ഡ് ഡെക്കറേഷന്‍, ഗതാഗതം, ഭക്ഷണം തുടങ്ങി ഏട്ട് സബ് കമ്മിറ്റികള്‍ യോഗത്തില്‍ രൂപീകരിച്ചു.  അന്താരാഷ്ട്ര മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നവംബര്‍ 21 ന് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ ക്വിസ് മത്സരം സംഘടിപ്പിക്കും. കല്‍പ്പറ്റ നിന്നും മടക്കി വരെ മിനി മാരത്തോണും സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഗിരിജ കൃഷ്ണന്‍, വി.എന്‍ ശശീന്ദ്രന്‍, ജിനി തോമസ്, മണ്ണ് സംരക്ഷണ വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ സി.ബി ദീപ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.എല്‍ പൗലോസ്. ബൈജു ഐസക്ക്, കെ.ടി ഗിരീഷ്, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 

 

date