Skip to main content

*യുവ സംവാദ് സംഘടിപ്പിച്ചു*

മേരാ യുവ ഭാരതിന്റെ  ആഭിമുഖ്യത്തില്‍ യുവജനങ്ങളില്‍ ജനാധിപത്യ അവബോധം വളര്‍ത്തുക, വിവരാധിഷ്ഠിത പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പുല്‍പ്പള്ളി ജയശ്രീ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ യുവ സംവാദ് സംഘടിപ്പിച്ചു. യുവ സംവാദ് 120 ഓളം വിദ്യാര്‍ഥികളും യുവജനങ്ങളും പങ്കെടുത്തു. മേരാ യുവ ഭാരതിന്റെ നേതൃത്വത്തില്‍ രാജ്യത്തെ 500 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വികസിത് ഭാരത് യുവ സംവാദ് ദേശീയ സംരംഭത്തിന്റെ ഭാഗമായാണ് പരിപാടി നടന്നത്. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ നിതിന്‍ മാത്യൂസ്, മലയാള വിഭാഗം മേധാവി ചന്ദ്രബാബു, ചരിത്ര വിഭാഗം മേധാവി കെ. ലിസി, എന്‍.എസ്.എസ്  പ്രോഗ്രാം ഓഫീസര്‍ കെ.കെ അതുല്യ, മേരാ യുവ ഭാരത് ജില്ലാ യൂത്ത് ഓഫീസര്‍ സ്റ്റെഫി ആന്‍ ഫിലിപ്പ്, യൂത്ത് ഐക്കണ്‍ കെ.പി അഭിനവ്, മേരാ യുവ ഭാരത് ബ്ലോക്ക്  കോ-ഓര്‍ഡിനേറ്റര്‍മാരായ എം.ആര്‍ രാഹുല്‍ രാജ്, അഖില്‍ കെ പവിത്രന്‍, വി.എസ് അഭിനന്ദ്, ടി.ടി അശ്വിന്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.

date