Skip to main content

അങ്കണവാടികളില്‍ പോഷണ്‍ വാടിക നിര്‍മ്മിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ സക്ഷം പദ്ധതി പ്രകാരം അങ്കണവാടികളില്‍ പോഷണ്‍ വാടിക (കിച്ചണ്‍ ഗാര്‍ഡന്‍/ന്യൂട്രീ ഗാര്‍ഡന്‍) സ്ഥാപിക്കുന്നതിനും അനുബന്ധ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും മത്സര സ്വഭാവമുള്ള മുദ്രവെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു.

കോഡൂര്‍ പഞ്ചായത്തിലെ 75, 90 നമ്പറുകളുള്ള അങ്കണവാടികളിലും, ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ 101, 111 നമ്പറുകളുള്ള അങ്കണവാടികളിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു അങ്കണവാടിക്ക് 10000/-  രൂപ നിരക്കില്‍ ഗ്രോ ബാഗ്, വിത്തുകള്‍, വളം, ചട്ടികള്‍, ഫലവൃക്ഷത്തൈകള്‍ തുടങ്ങിയ അനുബന്ധ സാധനങ്ങളാണ് വിതരണം ചെയ്യേണ്ടത്. ദര്‍ഘാസുകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 16  ഉച്ചയ്ക്ക് 12. ഫോണ്‍: 7025127584.

date