Post Category
*നാളികേര വിത്തുതൈകളും നടവസ്തുക്കളും കയറ്റി അയക്കുന്നതിന് ഇ-ടെണ്ടർ ക്ഷണിച്ചു*
ജില്ലയിലെ വിവിധ ഉൽപാദന കേന്ദ്രങ്ങളിൽ നിന്ന് തെങ്ങിൻ വിത്തുതൈകൾ, നാളികേര തൈകൾ, മറ്റ് നടവസ്തുക്കൾ എന്നിവ വിവിധ ഉപകേന്ദ്രങ്ങളിലേക്ക് സുരക്ഷിതമായി എത്തിക്കുന്നതിന് തൃശ്ശൂർ പ്രിൻസിപ്പൽ കൃഷി ഓഫീസ് ഇ-ടെണ്ടറുകൾ ക്ഷണിച്ചു. അനുഭവസമ്പത്തുള്ള ഗതാഗത കരാറുകാർക്കും ഏജൻസികൾക്കും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ടെണ്ടർ സമർപ്പിക്കാം. നവംബർ 19-ന് വൈകിട്ട് നാല് വരെ ഓൺലൈനായി ടെണ്ടർ സമർപ്പിക്കാം. കൂടുതൽ വിവരങ്ങളും രേഖകളും https://etenders.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. പങ്കെടുക്കാൻ താൽപര്യമുള്ളവർ ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് സഹിതം പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.
date
- Log in to post comments