പ്രീമെട്രിക് സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു
ഒമ്പത്, 10 ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്ക് 2026-27 അധ്യയന വർഷത്തെ സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് (കമ്പോണന്റ് 1) അപേക്ഷിക്കാം. ഇ-ഗ്രാന്റ്സ്, നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ, പി.എഫ്.എം.എസ് എന്നിവ മുഖേന അപേക്ഷിക്കാം. ഇ-ഗ്രാന്റ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതും അതിലൂടെ സ്കോളർഷിപ്പ് ലഭിക്കുന്നതുമായ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികൾക്ക് സ്ഥാപനങ്ങൾ മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ കവിയരുതം. അപേക്ഷകർക്ക് ആധാർ സീഡ് ചെയ്ത ബാങ്ക് അക്കൗണ്ട് നിർബന്ധമാണ്. ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് തുകയുടെ 10 ശതമാനം അധികമായി ലഭിക്കും. വിദ്യാർഥികൾ ജാതി, വരുമാന സർട്ടിഫിക്കറ്റുകളും ഭിന്നശേഷിക്കാരും ഹോസ്റ്റലുകളിൽ താമസിക്കുന്നവരും അതത് സാക്ഷ്യപത്രങ്ങളും ഹാജരാക്കണം. രണ്ടാം ഘട്ട അപേക്ഷകൾ സമർപ്പിക്കുന്നതിനായി ഡിസംബർ 31 വരെ ഇ-ഗ്രാന്റ്സ് പോർട്ടലിൽ സൗകര്യമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് അതത് ബ്ലോക്ക്, നഗരസഭകളിലെ പട്ടികജാതി വികസന ഓഫീസറുമായി ബന്ധപ്പെടണം.
- Log in to post comments