Post Category
ഭരണഭാഷാ വാരാഘോഷം: പ്രഭാഷണപരിപാടി സംഘടിപ്പിച്ചു
ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ചു കേരള വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. കമ്മീഷൻ ആസ്ഥാനത്ത് നടന്ന പരിപാടി പ്രമുഖ എഴുത്തുകാരനും നിരൂപകനും അധ്യാപകനുമായ ഡോ. കവടിയാർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഒരു ദേശത്തിന്റെ സംസ്കാരവും ജീവിതമൂല്യങ്ങളും നിലനിർത്തുന്നതിൽ ഭാഷയ്ക്ക് നിർണായക സ്ഥാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മലയാളത്തോടുള്ള ആഭിമുഖ്യം കുറഞ്ഞുവരുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും ഓരോ ദേശത്തിന്റെയും സംസ്കാരത്തിന് അവിടുത്തെ ഭാഷയുമായി അഭേദ്യമായ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരള വനിതാ കമ്മീഷൻ മെമ്പർ സെക്രട്ടറി ബീന വൈ. ബി., സ്റ്റാഫ് സെക്രട്ടറി രഞ്ജു, കമ്മീഷനിലെ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
വാരാഘോഷത്തോടനുബന്ധിച്ച് ജീവനക്കാർക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.
date
- Log in to post comments