Skip to main content

മെഡിക്കൽ കോളേജിൽ "സേഫ് കോൺ ആൻഡ് സ്റ്റീരിയോ സർജ് " സമ്മേളനം ഇന്ന് (നവംബർ 7)

#ആരോഗ്യ വകുപ്പുമന്ത്രി  കെ.മുരളീധരൻ  ഉദ്ഘാടനം ചെയ്യും#

രോഗീസുരക്ഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് ആശുപത്രികളിൽ സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ചികിത്സ ഉറപ്പാക്കുന്നതിനും രോഗീസൗഹൃദ ആരോഗ്യസംവിധാനം ശക്തിപ്പെടുത്തുന്നതിനുമായി സംഘടിപ്പിക്കുന്ന "സേഫ് കോൺ ആൻഡ് സ്റ്റീരിയോ സർജ് " സമ്മേളനം ആരോഗ്യ- ദേവസ്വം വകുപ്പുമന്ത്രി  കെ മുരളീധരൻ ഇന്ന് ( നവംബർ 7) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉദ്ഘാടനം ചെയ്യും. സുരക്ഷിതമായ ചികിത്സാരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും രോഗികൾക്ക് കുറ്റമറ്റ ചികിത്സ നൽകുന്നതിനും ആരോഗ്യസേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള കൂട്ടായ പരിശ്രമങ്ങൾ ലക്ഷ്യമിട്ടു നടത്തുന്ന സമ്മേളനം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റും തിരുവനന്തപുരം മെഡിക്കൽ കോളേജും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.

രാവിലെ 11 ന് മെഡിക്കൽ കോളേജ് ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടനചടങ്ങിൽ വി. മുരളീധരൻ എം. എൽ. എ അധ്യക്ഷനാകും. വാർഡ് കൗൺസിലർ എസ് എസ് സിന്ധു, ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐഎഎസ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ കെ വി വിശ്വനാഥൻ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ വി മീനാക്ഷി, ശ്രീചിത്ര മെഡിക്കൽ സൂപ്രണ്ട് ഡോ എച്ച് വി ഈശ്വർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ഡോ എസ് എസ് മിനി, ജോയിൻ്റ് ഡയറക്ടർ (പ്ലാനിങ് ആൻ്റ് ഡെവലപ്മെൻ്റ്)  ഡോ പി കെ ജബ്ബാർ,  തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ രഞ്ജു രവീന്ദ്രൻ, വൈസ് പ്രിൻസിപ്പൽ ഡോ പി ബിന്ദു, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ സി ജി ജയചന്ദ്രൻ എന്നിവർ പങ്കെടുക്കും.  തുടർന്ന് രോഗി സുരക്ഷയുമായി ബന്ധപ്പെട്ട് വിദഗ്ധർ നയിക്കുന്ന ക്ലാസുകളും പാനൽ ഡിസ്കഷനുകളും ഉണ്ടായിരിക്കും.

date