Skip to main content

*ചാലക്കുടി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസ്: ടൂറിസ്റ്റ് വാഹനം ലഭ്യമാക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു*

 

 

ചാലക്കുടി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിന് കീഴിലുള്ള വെറ്റിലപ്പാറ, ചുവന്നമണ്ണ്, പീച്ചി പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് തിരുവനന്തപുരം കാര്യവട്ടത്ത് നടക്കുന്ന 'കളിക്കള'ത്തിൽ പങ്കെടുക്കുന്നതിനായി 27 ഇരിപ്പിടങ്ങളുള്ള ടൂറിസ്റ്റ് വാഹനം ലഭ്യമാക്കാൻ വാഹന ഉടമകളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. നവംബർ 20, 21, 22 തീയതികളിലാണ് കായികമേള നടക്കുന്നത്. നവംബർ 19 മുതൽ 22 വരെയുള്ള യാത്രയ്ക്കും അനുബന്ധ ആവശ്യങ്ങൾക്കുമായി ആറ് വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്ത വാഹനങ്ങളാണ് പരിഗണിക്കുക. താൽപര്യമുള്ളവർ നവംബർ 16-ന് രാവിലെ 10.30-നകം ക്വട്ടേഷനുകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ചാലക്കുടി മിനി സിവിൽ സ്റ്റേഷനിലെ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0480 2706100.

 

date