Skip to main content

ജില്ലാതല അറിയിപ്പുകൾ

അഭിമുഖം

സമഗ്രശിക്ഷാ കേരളം, കണ്ണൂർ ജില്ലാ പ്രോജക്‌ട് ഓഫീസിലെയും വിവിധ ബി ആർ സി കളിലെയും വിവിധ ഒഴിവുകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം എസ് എസ് കെ ജില്ലാ ഓഫീസിൽ നടക്കും.  അഭിമുഖ ദിവസം താഴെ കൊടുക്കുന്നു. 
കമ്പ്യൂട്ടർ പ്രോഗ്രാമർ - നവംബർ ഒമ്പത്, ഓഫീസ് അറ്റൻ്റ്ൻ്റ് - നവംബർ ഒമ്പത്,10, എം ഐ എസ് കോർഡിനേറ്റർ - നവംബർ11, സിവിൽ എഞ്ചിനീയർ - നവംബർ11, അക്കൗണ്ടൻറ് -  നവംബർ 12,13, നൈറ്റ് വാച്ച്മെൻ -  നവംബർ 13, ഡാറ്റാ എൻട്രി ഓപ്പറേറ്റർ - നവംബർ 16,17.
ഡ്രൈവർ തസ്‌തികയിലേക്കുള്ള അഭിമുഖ തീയ്യതി പിന്നീട് അറിയിക്കും.
ഇൻ്റർവ്യൂവിന് രണ്ട് ദിവസം മുമ്പെങ്കിലും തപാൽമാർഗ്ഗം കത്ത് ലഭിക്കാത്തവരുണ്ടെങ്കിൽ ജില്ലാ ഓഫീസിൽ ബന്ധപ്പെടുക. ഫോൺ: 0497 2707993.

അപേക്ഷ തീയതി നീട്ടി

സ്റ്റേറ്റ് ലെവൽ, ലോക്കൽ ലെവൽ ടൂറിസ്റ്റ് ഗൈഡ് -2026 പ്രവേശന  പരീക്ഷ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 23 വൈകിട്ട് 5.30 വരെ നീട്ടി
കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും www.kittsedu.org വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2329468, +91 8129816664.

കെൽട്രോണിൽ വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

കെൽട്രോണിൻ്റെ കണ്ണൂർ തളിപ്പറമ്പ് നോളജ് സെന്ററിൽ തൊഴിലധിഷ്‌ഠിത കോഴ്സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് (പ്ലസ് ടു, ഒരു വർഷം), പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയിനിംഗ് (എസ്.എസ്.എൽ.സി, ഒരു വർഷം) കോഴ്സുകളിൽ ചേരാൻ താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം. ഫോൺ: 9072592458.

ബസ് ഓപ്പറേറ്റേഴ്‌സ് യോഗം 11

സംസ്ഥാനത്തെ സ്റ്റേജ് ക്യാരേജ് സർവീസുകളുടെ സമയക്രമവുമായി ബന്ധപ്പെട്ട പരാതികളും കെ.എസ്.ആർ.ടി.സി യുടെ പ്രിയദർശിനി സർവീസുമായി ബന്ധപ്പെട്ട് സ്വകാര്യ സ്റ്റേജ് ക്യാരേജ് ഓപ്പറേറ്റർമാർ ഉന്നയിച്ച പരാതികളും പരിശോധിക്കുന്നതിൻ്റെ ഭാഗമായി ജില്ലയിലെ ബസ് ഓപ്പറേറ്റർമാരുടെ ഒരു യോഗം സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ, ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ എന്നിവരുടെ നേതൃത്വത്തിൽ ചേരും. നവംബർ 11  രാവിലെ 11 ന് കണ്ണൂർ ജില്ലാ പ്ലാനിംഗ് ഓഫീസ് കോൺഫറൻസ് ഹാളിലാണ് യോഗം. വിവിധ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനുകളുടെ പ്രതിനിധികളും പ്രിയദർശിനി സർവീസ് നേരിട്ട് ബാധിച്ച ബസ് ഓപറേറ്റർമാരും സിറ്റിങ്ങിൽ പങ്കെടുക്കണമെന്നും പ്രശ്ന പരിഹാരങ്ങളും നിർദ്ദേശങ്ങളും നേരിട്ട് അറിയിക്കണമെന്നും കണ്ണൂർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. 

ഗതാഗത നിയന്ത്രണം

കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്മെൻ്റ് പദ്ധതിയുടെ ഭാഗമായി ആശിർവാദ് ആശുപത്രിയിലേക്കുള്ള അപ്രോച്ചിന് സമീപം ക്രോസ് ഡ്രയിനേജ് നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ നവംബർ ഒമ്പത് മുതൽ ഒരു മാസക്കാലത്തേക്ക് റോഡ് ഭാഗം പൂർണ്ണമായും അടച്ചിടും.
നിലവിൽ വൺവേ സംവിധാനത്തിലുള്ള താവക്കര റോഡിൽ വഴിതിരിച്ചുവിടൽ പോയിൻ്റ് മുതൽ താവക്കര ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ഇരുവശത്തേക്കുമുള്ള വാഹനഗതാഗതം അനുവദിക്കും. ആവശ്യമായ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും.

date