Post Category
ട്രാവൽ ആൻഡ് ടൂറിസ്റ്റ് ഗൈഡ് സൗജന്യ പരിശീലനം
കേന്ദ്ര സർക്കാരിന്റെ ഗ്രാമ വികസന മന്ത്രാലയത്തിനു കീഴിൽ കോഴിക്കോട് മാത്തറയിൽ പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 10 ദിവസത്തെ ട്രാവൽ ആൻഡ് ടൂറിസ്റ്റ് ഗൈഡ് സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
18നും 49നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ നവംബർ 11 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9447276470 എന്ന നമ്പറിൽ ബന്ധപ്പെടുക.
date
- Log in to post comments