പക്ഷിനിരീക്ഷണം പ്രകൃതിയുടെ മാറ്റങ്ങളറിയാനുള്ള സൂചകം: ഡോ. പ്രമോദ് ജി. കൃഷ്ണൻ
പക്ഷിനിരീക്ഷണം കേവലം ഫോട്ടോഗ്രാഫിയിലോ വിനോദത്തിലോ ഒതുങ്ങുന്ന ഒന്നല്ലെന്നും പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ മനസ്സിലാക്കിത്തരുന്ന ഭൂമിശാസ്ത്രപരമായ സൂചകങ്ങളായി പക്ഷികളെ കാണണമെന്നും അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. പ്രമോദ് ജി. കൃഷ്ണൻ അഭിപ്രായപ്പെട്ടു. ഡോ. മുരളി ശിവരാമകൃഷ്ണന്റെ പക്ഷി ഫോട്ടോഗ്രാഫി പ്രദർശനത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയും കേരള വനം വകുപ്പും ചേർന്ന് സംഘടിപ്പിച്ച 'പക്ഷികളും രാഷ്ട്രീയവും' എന്ന വിഷയത്തിലെ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി.ആർ. അജയൻ മോഡറേറ്ററായ ചടങ്ങിൽ പക്ഷികളുടെ സംഘബോധത്തിൽ നിന്നും സന്ദർഭാനുസാരിയായ നേതൃത്വപാടവത്തിൽ നിന്നും മനുഷ്യർ ഉൾക്കൊള്ളേണ്ട പാഠങ്ങളെക്കുറിച്ച് മുഖ്യപ്രഭാഷകൻ സുരേഷ് കോടൂർ സംസാരിച്ചു.
ജ്യോതിബായ് പരിയാടത്ത് ആലപിച്ച പ്രാരംഭ കവിതയോടെയാണ് പരിപാടികൾ ആരംഭിച്ചത്. ജി. ഹരികൃഷ്ണൻ നായർ, സുമാ സക്കറിയ, മുരളി ശിവരാമകൃഷ്ണൻ, ആർ. ശാന്തകുമാരൻ മാസ്റ്റർ, എ.കെ. ചന്ദ്രൻകുട്ടി എന്നിവർ സംസാരിച്ചു.
- Log in to post comments