എസ്.എസ്.കെ നിയമനം: വാക്ക് ഇൻ ഇന്റർവ്യൂ നവംബർ 9 മുതൽ 13 വരെ
സമഗ്ര ശിക്ഷ കേരളം (എസ്.എസ്.കെ) പാലക്കാട് ജില്ലാ ഓഫീസിലേക്കും ബി.ആർ.സി.കളിലേക്കും വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. സിവിൽ എഞ്ചിനീയർ, കമ്പ്യൂട്ടർ പ്രോഗ്രാമർ, അക്കൗണ്ടന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡന്റ്, വാച്ച്മാൻ എന്നീ തസ്തികകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂ നവംബർ 9, 10, 11, 12, 13 തീയതികളിൽ പറളി ബി.ആർ.സി.യിൽ (ജി.യു.പി.എസ്. എടത്തറ സ്കൂൾ) നടക്കും. രാവിലെ 9 മുതലാണ് ഇന്റർവ്യൂ ആരംഭിക്കുക.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് നവംബർ 9, 10, 11 തീയതികളിലും അക്കൗണ്ടന്റ് തസ്തികയിലേക്ക് നവംബർ 9, 10 തീയതികളിലും ഇന്റർവ്യൂ നടക്കും. സിവിൽ എഞ്ചിനീയർ തസ്തികയിലേക്ക് നവംബർ 11-നും എം.ഐ.എസ്. കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് നവംബർ 12-നുമാണ് ഇന്റർവ്യൂ നിശ്ചയിച്ചിരിക്കുന്നത്. കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് നവംബർ 13-നും വാച്ച്മാൻ തസ്തികയിലേക്ക് നവംബർ 13-ന് ഉച്ചയ്ക്ക് ശേഷവും ഇന്റർവ്യൂ നടക്കും. ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്കുള്ള ഇന്റർവ്യൂ നവംബർ 12, 13 തീയതികളിലായിരിക്കും നടക്കുക. ഉദ്യോഗാർത്ഥികൾ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള യോഗ്യതാ രേഖകളുടെയും പ്രവർത്തിപരിചയ സർട്ടിഫിക്കറ്റിന്റെയും അസലും ഓരോ പകർപ്പും സഹിതം നേരിട്ട് ഹാജരാകണം.
ഇന്റർവ്യൂ സമയക്രമവും സ്ഥലവും ഫോൺ, വാട്സ്ആപ്പ്, ഇ-മെയിൽ എന്നിവ വഴി ഉദ്യോഗാർത്ഥികളെ അറിയിച്ചിട്ടുണ്ട്. സന്ദേശം ലഭിക്കാത്തവർ എസ്.എസ്.കെ. ജില്ലാ ഓഫീസുമായി നേരിട്ടോ 0491 2505995 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണം.
- Log in to post comments