നന്നംമുക്ക് ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു
നന്നംമുക്ക് ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു. സമാപന സമ്മേളനം കെ.പി. നൗഷാദലി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കേരളോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി റെയിന്‍ബോ മറ്റം ഒന്നാം സ്ഥാനവും സില്‍വര്‍ സ്റ്റാര്‍ നന്നംമുക്ക് രണ്ടാം സ്ഥാനവും നവരശ്മി കാഞ്ഞിയൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. മൂക്കുതല സ്കൂളില്‍ നിന്നും സംസ്ഥാന, ദേശീയ തലങ്ങളില്‍ മത്സരിച്ച് വിജയിച്ച വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മുസ്തഫ ചാലുപറമ്പില്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സജന രാജീവ്, പഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി ഷീജ, കോഡിനേറ്റര്‍ ആഷിക് നന്നംമുക്ക് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
- Log in to post comments