Post Category
അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ഇടുക്കി ജില്ലയില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ ഈ അധ്യയന വര്‍ഷത്തെ രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ക്കായി ബിരുദവും, ബി.എഡ് യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും 12000/ രൂപ നിരക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ പ്രവര്ത്ത പരിചയം കാണിക്കുന്നതുള്‍പ്പെടെ) സഹിതം നവംബര്‍ 21 ന് പകല്‍ 5 മണിക്ക് മുന്‍പായി ജില്ലാ പട്ടികജാതി വികസന ഓഫീസ്, കളക്ടറേറ്റ്, പൈനാവ് പി.ഒ ഇടുക്കി 685603 എന്ന വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് ജില്ലാ പട്ടികജാതിവികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04862-296297
date
- Log in to post comments