Skip to main content

അന്താരാഷ്ട്ര മണ്ണു ദിനം: പെയിന്റിംഗ് മത്സരം 21ന് 

 

അന്താരാഷ്ട്ര മണ്ണ് ദിനത്തിന്റെ ഭാഗമായി  മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പെയിന്റിംഗ്, കാർഷിക പ്രശ്നോത്തരി എന്നിവ നടത്തുന്നു.  പെയിന്റിംഗ് മത്സരം എൽ പി, യു പി, ഹൈസ്കൂൾ വിഭാഗത്തിലുള്ള കുട്ടികൾക്കും കാർഷിക പ്രശ്നോത്തരി ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിനും മത്സരിക്കാം. പെയിന്റിംഗ് മത്സരത്തിൽ ഒരു സ്കൂളിൽനിന്നും 3 പേർക്കും, കാർഷിക പ്രശ്നോത്തരി മത്സരത്തിൽ ഒരു സ്കൂളിൽനിന്നും 2 പേർക്കും മത്സരിക്കാം.  എല്ലാ മത്സരങ്ങളും  നവംബർ 21 ശനിയാഴ്‌ച രാവിലെ 9.30-ന് നടത്തും.  മണ്ണ്, പ്രകൃതി,പരിസ്ഥിതി എന്നീ വിഷയങ്ങളിലാണ് മത്സരം. പങ്കെടുക്കുന്നവർ പേര് വിവരങ്ങൾ  നവംബർ 19ന് വൈകുന്നേരം 5 മണിക്കുള്ളിൽ ഓഫീസ് ഇമെയിൽ adssalappuzha@gmail.com വഴിയോ 9400497803, 9745168470 ഈ ഫോൺ നമ്പർ വഴിയോ അറിയിക്കണം. കൂടുതൽ വിവരങ്ങൾക്ക് ആലപ്പുഴ ഇന്ദിര ജംഗ്ഷന് പടിഞ്ഞാറു വശത്തുള്ള ടൈനി ടോട്സ് സ്കൂളിന് സമീപം പ്രവർത്തിക്കുന്ന മണ്ണ് പര്യവേക്ഷണ  ഓഫീസുമായി ബന്ധപ്പെടുക.

date