പരീക്ഷിത്ത് തമ്പുരാൻ അനുസ്മരണം ഇന്ന് (നവംബർ 12)
കേരള സാംസ്കാരികകാര്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൈതൃകപഠനകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരീക്ഷിത്ത് തമ്പുരാൻ്റെ അനുസ്മരണച്ചടങ്ങ് ഇന്ന് (നവംബർ 12ന്). അനുസ്മരണ സമ്മേളനം ഉദ്ഘാടനം ഭക്ഷ്യ,സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിർവഹിക്കും. തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ പി.എൽ. ബാബു അധ്യക്ഷത വഹിക്കും.
രാവിലെ പത്തിന് പരീക്ഷിത്ത് തമ്പുരാൻ്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയും ഹിൽപ്പാലസ് മ്യൂസിയം ഹാളിൽ തൃപ്പൂണിത്തുറ ജി.എൻ. സ്വാമി സംഗീത വിദ്യാലയം അവതരിപ്പിക്കുന്ന ശാസ്ത്രീയ സംഗീതാർച്ചനയും നടത്തും. തുടർന്ന് ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് നടക്കുന്ന അനുസ്മരണ
സമ്മേളനത്തിൽ പൈതൃക പഠന കേന്ദ്രം ഡയറക്ടർ ജനറൽ ഡോ. എം. ആർ രാഘവ വാര്യർ മുഖ്യപ്രഭാഷണം നടത്തും, സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ ദിനേശൻ വിശിഷ്ട സാന്നിദ്ധ്യമായി പങ്കെടുക്കും, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല റിട്ടേർഡ് പ്രൊഫസർ ഡോ. സി. എം നീലകണ്ഠൻ, പൈതൃക കേന്ദ്രം രജിസ്ട്രാർ കെ.വി ശ്രീനാഥ്, മറ്റു ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
- Log in to post comments