Post Category
ടെൻഡർ ക്ഷണിച്ചു
മിഷൻ ശക്തി പദ്ധതിയുടെ ഭാഗമായ സങ്കൽപ്പ് ഡിസ്ട്രിക്ട് ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമൺ പദ്ധതിയുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി എ.സി. കാർ അല്ലെങ്കിൽ ജീപ്പ് വാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു.
ഏഴുവർഷത്തിലധികം പഴക്കമില്ലാത്തതും ടാക്സി പെർമിറ്റുള്ളതുമായ വാഹനങ്ങളാണ് പരിഗണിക്കുന്നത്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മുദ്രവച്ച ടെൻഡറുകൾ സമർപ്പിക്കാം. പ്രതിമാസ വാടകയുടെ അടങ്കൽ തുക 35,000 രൂപയാണ്.
ടെൻഡർ ഫോമുകൾ നവംബർ 16 മുതൽ തിരുവനന്തപുരം ജില്ലാ വനിതാ-ശിശു വികസന ഓഫീസിൽ ലഭിക്കും. ഫോമുകളുടെ വിൽപ്പന നവംബർ 30ന് ഉച്ചയ്ക്ക് 12ന് അവസാനിക്കും. പൂരിപ്പിച്ച ടെൻഡറുകൾ ഡിസംബർ ഒന്നിന് രാവിലെ 11.30നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2969101.
date
- Log in to post comments