Skip to main content

'ക്യാംപസ് ടു ബൂത്ത്' പദ്ധതിക്ക്  തുടക്കം

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്ക് കോളേജില്‍  'ക്യാംപസ് ടു ബൂത്ത്' പദ്ധതിയ്ക്ക് തുടക്കമായി. കലാലയങ്ങളിലെ മുഴുവന്‍ യുവ വോട്ടര്‍മാരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി സമ്പൂര്‍ണ വോട്ടര്‍ രജിസ്ട്രേഷന്‍ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം.  എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.  നവംബര്‍   13  വരെയാണ് രജിസ്ട്രേഷന്‍ ഡ്രൈവ്.  
കോളേജ് പ്രിന്‍സിപ്പല്‍ ആര്‍ ആശ ഉദ്ഘാടനം നിര്‍വഹിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള ആദ്യ അപേക്ഷ ഫോം രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി പരംജിത്, കോളേജ് പ്രിന്‍സിപ്പാളില്‍ നിന്നും സ്വീകരിച്ചു.   വിവിധ വകുപ്പ് മേധാവികള്‍,  എന്‍ എസ്  എസ് പ്രോഗ്രാം ഓഫീസര്‍, ക്യാമ്പയിന്‍ കോര്‍ഡിനേറ്റര്‍ എന്നിവര്‍ പങ്കെടുത്തു.
 

 

date