Skip to main content

ജില്ലയിൽ പുതിയ അക്ഷയ കേന്ദ്രങ്ങൾ: സര്‍ട്ടിഫിക്കറ്റ് പരിശോധന നവംബര്‍ 20 വരെ 

 

കോഴിക്കോട് ജില്ലയില്‍ പുതിയ അക്ഷയ കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ അപേക്ഷ സമര്‍പ്പിച്ച് എഴുത്തുപരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന നവംബര്‍ 20 വരെ അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസില്‍ നടക്കും. സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കുള്ള അപേക്ഷകരുടെ ക്രമവും തീയതിയും സമയവും എല്‍. ബി. എസ്. പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

അപേക്ഷയുടെ പകർപ്പ്, രേഖകളുടെ അസ്സൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം അപേക്ഷകര്‍, കോഴിക്കോട് സിവില്‍ സ്റ്റേഷൻ ബി ബ്ലോക്കിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസില്‍ നേരിട്ട് ഹാജരാകണം.
വെബ് പോർട്ടൽ: lbsedp.lbscentre.in/akshaya26
ഫോണ്‍: 0495 2304775

date