ഹരിത വിദ്യാലയ ശില്പശാല സംഘടിപ്പിച്ചു
ഇരിക്കൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 'മാലിന്യമുക്ത വിദ്യാലയം- ശുചിത്വവും പരിസ്ഥിതി സംരക്ഷണവും നമ്മുടെ ഉത്തരവാദിത്വം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഹരിത വിദ്യാലയ ശില്പശാല പഞ്ചായത്ത് പ്രസിഡണ്ട് സി.കെ മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കുട്ട്യാലി സാഹിബ് ഹാളില്‍ നടന്ന പരിപാടിയില്‍ വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കുഞ്ഞിമായന്‍ മാസ്റ്റര്‍ അധ്യക്ഷനായി. വിദ്യാലയങ്ങളില്‍ മാലിന്യ സംസ്ക്കരണം, ഉറവിട മാലിന്യങ്ങള്‍ തരം തിരിക്കല്‍,ശുചിത്വ പരിപാലനം, പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ബ്ലോക്ക് ഇ ഒ എച് സല്‍മ പദ്ധതി വിശദീകരണം നടത്തി.ബ്ലോക്ക് മെമ്പര്‍ അബ്ദുല്‍ റഹിമാന്‍, ആരോഗ്യസ്റ്റാന്ഡിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ നാസിയത് ടീച്ചര്‍,വിഇഒ ദിവ്യശ്രീ,മെമ്പര്‍മാരായ സൗദ ദാമിസ്, ഷീബ പ്രമോദ്, നലീഫ ബി പി, ത്വാഹിറ ആര് പി, ആമിന ടി പി ,സിഡിഎസ് ചെയര്‍പേഴ്സണ്‍ ടി.പി ജുനൈദ,പി ടി എ അംഗങ്ങള്‍,മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments