Skip to main content

മിനിഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു

ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിലെ കളിയനടയിലും വാലൂക്കോണത്തും നെലിവേങ്കാടും മിനി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. കെ. സോമപ്രസാദ് എം.പി. ലൈറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ചു.  എം.പി ഫണ്ടും  പ്രാദേശിക വികസന ഫണ്ടും ഉപയോഗിച്ചാണ് ലൈറ്റുകൾ സ്ഥാപിച്ചത്. ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. റഹിം അധ്യക്ഷത വഹിച്ചു.  സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങൾ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.  
(പി.ആർ.പി. 103/2019)

 

date