Skip to main content

ചക്കിട്ടപാറ നരിനട ,കുളത്തുവയല്‍ റോഡുകള്‍  ഉദ്ഘാടനം ചെയ്തു

 

ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ ചക്കിട്ടപാറ നരിനട റോഡിന്റെയും ചക്കിട്ടപാറ കുളത്തുവയല്‍ സ്‌കൂള്‍ റോഡിന്റെയും ഉദ്ഘാടനം തൊഴില്‍ എക്സൈസ് വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വഹിച്ചു. ടി.പി.രാമകൃഷ്ണന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും മൂന്നുകോടിയിലേറെ രൂപ ചെലവഴിച്ചാണ് വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന ഈ റോഡുകളുടെ പണി പൂര്‍ത്തീകരിച്ചത്. ജയ്പൂരില്‍ നടന്ന മാസ്റ്റേഴ്സ് മീറ്റില്‍ അഞ്ചു കിലോമീറ്റര്‍ നടത്തത്തിലും ജാവലിന്‍ ത്രോയിലും സ്വര്‍ണം നേടിയ കായികപരിശീലകന്‍ കെ.എം.പീറ്ററിനെ ചടങ്ങില്‍ ആദരിച്ചു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജാത മനയ്ക്കല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.കെ.ബാലന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുനില്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പ്രേമന്‍ നടുക്കണ്ടി, ഷീന പുരുഷു, മെമ്പര്‍ സുഭാഷ് തോമസ് എന്നിവര്‍ സംസാരിച്ചു. 

date