Skip to main content

പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക്‌്‌ മികച്ച  വിദ്യാഭ്യാസം ഉറപ്പ്‌ വരുത്തണം :  ഡോ. പി കെ ബിജു എംപി

പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്ന്‌ ഡോ. പി.കെ.ബിജു എം.പി. കാക്കിനിക്കാട്‌ ഗവണ്‍മെന്റ്‌ ട്രൈബല്‍ എല്‍.പി.സ്‌കൂളില്‍ സ്‌മാര്‍ട്ട്‌ ക്ലാസ്സ്‌ മുറിയുടെ ഉദ്‌ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ഉപയോഗിച്ചാണ്‌ സ്‌മാര്‍ട്ട്‌ റൂം പ്രവര്‍ത്തനം തുടങ്ങിയത്‌. സ്‌കൂള്‍ ബസ്സിനും, സ്‌മാര്‍ട്ട്‌ റൂമിനും പുറമെ മറ്റ്‌ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍മ്മതി കേന്ദ്രത്തിന്റെ എസ്റ്റിമേറ്റ്‌ പ്രകാരം 10 ലക്ഷം രൂപ അനുവദിക്കുമെന്നും എം.പി. അറിയിച്ചു. പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ പൊതുസമൂഹവുമായി സംവദിക്കുന്നതിനും കൂടിയാണ്‌ സ്‌മാര്‍ട്ട്‌ ക്ലാസ്സ്‌ റൂം നിര്‍മ്മിച്ചതെന്നും അറിവിന്റെ പുതിയതലങ്ങള്‍ തേടാന്‍ സ്‌മാര്‍ട്ട്‌ ക്ലാസ്സ്‌ റൂമിലൂടെ സാധ്യമാവുമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ്‌ വിദ്യാലയങ്ങള്‍ക്ക്‌ ്‌മാതൃകയാണ്‌ കക്കിനിക്കാട്‌ ജി.ടി.എല്‍.പി സ്‌കൂളിലെ സ്‌മാര്‍ട്ട്‌ റൂം എന്നും അദ്ദേഹം പറഞ്ഞു. തെക്കുംകര പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എം.കെ. ശ്രീജ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ്‌ പ്രൊജക്ട്‌ എഞ്ചീനിയര്‍ പി.കെ. മധുസൂദനന്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. തെക്കുംകര പഞ്ചായത്ത്‌ വൈസ്‌ - പ്രസിഡണ്ട്‌ സി.വി.സുനില്‍കുമാര്‍, വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ എ.കെ സുരേന്ദ്രന്‍, ആരോഗ്യ-വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുജാത ശ്രീനിവാസന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. വാര്‍ഡ്‌ മെമ്പര്‍ വി.ജി.സുരേഷ്‌ സ്വാഗതവും പ്രധാന അധ്യാപിക എം.എന്‍. ബിന്ദു നന്ദിയും പറഞ്ഞു.
 

date