Post Category
ഉപതെരഞ്ഞെടുപ്പ്: വോട്ടിങ് പൂര്‍ത്തിയായി കൂടുതല്‍ പോളിങ് ഇളയൂര് വാര്‍ഡില്‍
ജില്ലയിലെ മൂന്ന്വാര്ഡുകളിലേക്കായി നടന്ന ഉപതെരഞ്ഞെടുപ്പില്വോട്ടെടുപ്പ് പൂര്‍ത്തിയായി. ഏറ്റവുമധികം പോളിങ് നടന്നത് കാവന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഇളയൂരിലാണ്.വണ്ടൂര്‍ബ്ലോക്ക് പഞ്ചായത്തിലെ പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിലാണ് ഏറ്റവും കുറഞ്ഞ പോളിങ്. കാവന്നൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഇളയൂര് 84.39 ശതമാനവും തിരൂര്ബ്ലോക്കില് പുറത്തൂരില്‍ 76.99 ശതമാനമാണ് പോളിങ്.വണ്ടൂര്‍ബ്ലോക്ക് പഞ്ചായത്തിലെ പാണ്ടിക്കാട് ചെമ്പ്രശ്ശേരി വാര്‍ഡില്‍ 73.35 ശതമാനം പോളിങ്രേഖപ്പെടുത്തി.
date
- Log in to post comments