Skip to main content

മണ്ഡലത്തില്‍ നടക്കുന്നത് സമാനതകളില്ലാത്ത വികസനം:  മന്ത്രി എം എം മണി

 

   ഉടുമ്പന്ചോലയുള്പ്പെടെ ജില്ലയില്നടക്കുന്നത് സമാനതകളില്ലാത്ത വികസനം വിപ്ലവമാണെന്ന് മന്ത്രി എം എം മണി പറഞ്ഞു. ഉടുമ്പന്ചോല പഞ്ചായത്ത് ബഹുനിലമന്ദിരം  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാ സൗകര്യങ്ങളോടെയാണ് ഒരു കോടി രൂപ ചെലവില്കെട്ടിടം നിര്മിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള നിര്മാണവും വികസനവും മാതൃകാപരമാണ്. ഉടുമ്പന്ചോലയില്ആയൂര്വേദ മെഡിക്കല്കോളേജ് പത്തുകോടി ബജറ്റില്വകയിരുത്തി 23 ഏക്കര്സ്ഥലം വിട്ടുകൊടുത്തു. കോടിക്കണക്കിന് രൂപ റോഡുകള്ക്ക് അനുവദിച്ചു. അഡ്വ ജോയ്സ് ജോര്ജ് എം പി 4600 കോടിയുടെ വികസനം കൊണ്ടു വന്നു. എല്ലാവര്ക്കും പട്ടയം കൊടുത്തുകൊണ്ടിരിക്കുകയാണ്. വികസന രംഗത്ത് വന്മുന്നേറ്റമാണ് ഗവര്മെന്റ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത് മന്ത്രി എം എം മണി പറഞ്ഞു.

 

      ഉദ്ഘാടനസമ്മേളനത്തില്പഞ്ചായത്ത് പ്രസിഡന്റ്  ശശികലാ മുരുകേശന്അധ്യക്ഷനായിമന്ത്രി എം എം മണി ഉദ്ഘാടനം നിര്വഹിച്ചു. ഇടുക്കി എം പി അഡ്വ. ജോയ്സ് ജോര്ജ്മുഖ്യപ്രഭാഷണം നടത്തിപഞ്ചായത്ത് സെക്രട്ടറി  എം അസീസ് റിപ്പോര്ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം നിര്മലാ നന്ദകുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ  ഡെയ്സമ്മ ജോസഫ്, സിന്ധു രഘു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാണി സണ്ണി, സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന്മാരായ ഷിജി സുരേഷ്, ശാന്ത ബിജു, വാര്ഡ് മെമ്പര്മാരായ തോമസ് മാത്യു, ജിമ്മി ജോര്ജ്, വനസുന്ദരി, ബീനാമോള്കെ കെ, എസ് കനകരാജ്, എസ് സുധാകര്‍, സിന്സണ്രാജു , ടിജെ ജോമോന്‍, ലീലാമണി രാഘവന്‍, ഉടുമ്പന്ചോല സഹകരണ ബാങ്ക് പ്രസിഡന്റ് കെ വി ഷാജി, ഡിസിസി അംഗം പി ഡി ജോര്ജ്, രാഷ്ട്രീയ പാര്ട്ടി നേതാക്കളായ പി തങ്കച്ചന്‍, ജോയി കിഴക്കേപ്പറമ്പില്‍, കെ കെ സജികുമാര്, സൈലേഷ് തോമസ്, ബോബന്വര്ഗീസ് എന്നിവര്സംസാരിച്ചു. സ്വാഗതസംഘംചെയര്മാന്എന്പി സുനില്കുമാര്സ്വാഗതവും സിഡിഎസ് ചെയര്പേഴ്സണ്സാലി ഷാജി നന്ദിയും പറഞ്ഞു.

 

date