ആയിരം ദിനാഘോഷത്തിന്റെ വിളംബരമായി നഗരത്തില്‍ കൂട്ടയോട്ടം
സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷം സംസ്ഥാനതല ഉദ്ഘാനത്തിന്റെ വിളംബരമായി നഗരത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം പരിസരത്ത് നിന്നാരംഭിച്ച കൂട്ടയോട്ടം ജില്ലാ പൊലീസ് മേധാവി സഞ്ജയ് കുമാര്‍ ഗുരുദിന്‍ ഫ്ളാഗ് ഓഫ് ചെയ്തു. സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച് മാവൂര്‍ റോഡ് വഴി എസ്.ബി.ഐ, ബി.ഇ.എം ഗേള്‍സ് സ്‌കൂള്‍ എന്നിവ പിന്നിട്ട് മാനാഞ്ചിറ മൈതാനിയില്‍ സമാപിച്ച കൂട്ടയോട്ടത്തില്‍ ഇരുന്നൂറോളം പേര്‍ പങ്കെടുത്തു. സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഒ രാജഗോപാല്‍, സെക്രട്ടറി ടി സുലൈമാന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാനസമിതി അംഗം ടി എം അബ്ദുറഹിമാന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ് കുമാര്‍, എം ഹാരിസ്, എ മൂസഹാജി, എന്നിവര്‍ നേതൃത്വം നല്‍കി.
ഈസ്റ്റ്ഹില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളജ്, ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍, നടക്കാവ് ഗേള്‍സ് ഗവ. ഹര്‍ സെക്കണ്ടറി സ്‌കൂള്‍, പാറ്റേണ്‍ കാരന്തൂര്‍, പ്രാവിഡന്‍സ് കോളജ്, ജില്ലാ റഗ്ബി അസോസിയേഷന്‍, സൈക്ലിങ് അസോസിയേഷന്‍, ഫെന്‍സിങ് അസോസിയേഷന്‍, തൈക്വാണ്ടോ അക്കാദമി, കൊളത്തറ വോളി അക്കാദമി, പുതുപ്പാടി സ്‌പോര്‍ട്‌സ് അക്കാദമി, വിവിധ കായികതാരങ്ങള്‍ എന്നിവര്‍ കൂട്ടയോട്ടത്തില്‍ പങ്കെടുത്തു.
- Log in to post comments