Post Category
നെടുമങ്ങാടും നെയ്യാറ്റിന്‍കരയിലും പ്രാദേശിക അവധി പ്രഖ്യാപിച്ചു
ശ്രീ മുത്താരമ്മന്‍ ക്ഷേത്രത്തിലെ അമ്മന്‍കൊട മഹോത്സവത്തോടനുബന്ധിച്ച് നെടുമങ്ങാട് മാര്‍ച്ച് 12 നും മേലേത്തെരുവ് ശ്രീ മുത്താരമ്മന്‍ കോവിലിലെ അമ്മന്‍കൊട മഹോത്സവത്തോടനുബന്ധിച്ച് നെയ്യാറ്റിന്‍കരയില്‍ ഏപ്രില്‍ ഒന്‍പതിനും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.നെടുമങ്ങാട് നഗരസഭാ പ്രദേശത്തെയും നെയ്യാറ്റിന്‍കര മുന്‍സിപ്പല്‍ പ്രദേശത്തെയും എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാനപങ്ങള്‍ക്കും അവധിയായിരിക്കും. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
(പി.ആര്‍.പി. 301/2019)
date
- Log in to post comments