Post Category
ഓഫീസ് അറ്റന്‍ഡന്റ് ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷിക്കാം
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് ഓഫീസ് അറ്റന്‍ഡന്റിന്റെ ഒരു ഒഴിവിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷിക്കാം. സെക്രട്ടേറിയറ്റിലും മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലും സമാന തസ്തികകളില്‍ ജോലി നോക്കുന്നവര്‍ ഉചിത മാര്‍ഗേണ മാര്‍ച്ച് 20-നകം സെക്രട്ടറി, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍, കോര്‍പ്പറേഷന്‍ ഓഫീസ് സമുച്ചയം, എല്‍.എം.എസ് ജംഗ്ഷന്‍, തിരുവനന്തപുരം-695633 എന്ന വിലാസത്തില്‍ അപേക്ഷിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2321233, 82811000127.
(പി.ആര്‍.പി. 302/2019)
date
- Log in to post comments