Post Category
വൈദ്യുതി ബോര്‍ഡില്‍ പുതിയ സംവിധാനങ്ങള്‍
വിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയുള്ള പുതിയ മൂന്ന് സേവനങ്ങള്‍ കൂടി വൈദ്യുതി ബോര്‍ഡ് നടപ്പാക്കുന്നു. ഇതിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഇന്ന് (ഫെബ്രുവരി 27) വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി നിര്‍വഹിക്കും. വൈദ്യുതിബില്‍ ഓണ്‍ലൈന്‍ വഴി അടയ്ക്കാനുള്ള സംവിധാനം, പരാതി പരിഹരിയ്ക്കുന്നതിനും സംശയനിവാരണത്തിനും ഉതകുന്ന സോഷ്യല്‍ മീഡിയ ഡെസ്ക്ക്, സാങ്കേതിക സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോജക്ടുകള്‍ തെരഞ്ഞെടുക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനും സഹായകരമാകുന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്നിവയാണ് പുതിയ സേവനങ്ങള്‍.വൈദ്യുതി മന്ത്രിയുടെ ചേമ്പറില്‍ രാവിലെ 10.30ന് സേവനങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നടക്കും.
(പി.ആര്.പി. 311/2019)
date
- Log in to post comments