Skip to main content
വനിതാ ശിശു വികസനവകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്താരാഷ്ട്ര വനിതാദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം പി.കെ.ശ്രീമതി എം.പി നിര്‍വഹിക്കുന്നു  

വനിതാ ദിനം; സന്ദേശയാത്രയും സെമിനാറും സംഘടിപ്പിച്ചു

 

അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സന്ദേശ യാത്രയും സെമിനാറും സംഘടിപ്പിച്ചു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന പരിപാടി പി കെ ശ്രീമതി എം പി ഉദ്ഘാടനം ചെയ്തു. സ്ത്രീ പക്ഷത്ത് നിന്ന് ചിന്തിക്കുന്നതിനാല്‍ വനിതാ ക്ഷേമ വികസന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അതീവ ശ്രദ്ധയാണ് ചെലുത്തുന്നതെന്ന് പി കെ ശ്രീമതി പറഞ്ഞു. തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാന്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങണം. തുല്ല്യത നമ്മുടെ നാടിന്റ ആവശ്യമാണ്. തുല്ല്യതക്ക് വേണ്ടി നാം ഒന്നിച്ച് പോരാടി സമഭാവനയുടെ നവകേരളം സൃഷ്ടിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സിഡിഎസ് എടക്കാട് ശിശുവികസന പദ്ധതി ഓഫീസര്‍ കെ സുലേഖ അധ്യക്ഷത വഹിച്ചു. 

'സധൈര്യം മുന്നോട്ട്' ക്യാമ്പയിന്റെ ഭാഗമായി ചിന്തിക്കാം സൃഷ്ടിക്കാം സമഭാവനയുടെ നവകേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് വിവിധ പരിപാടികളാണ് വനിതാ ശിശുവികസന വകുപ്പ് നടത്തുന്നത്. ജില്ലാ തലത്തില്‍ നടന്ന പരിപാടിയുടെ ഭാഗമായി നടന്ന സന്ദേശയാത്ര കലക്ട്രേറ്റ് പരിസരത്തു നിന്നും ആരംഭിച്ച് നഗരം ചുറ്റി ജില്ലാ ആസൂത്രണ സമിതി ഓഫീസിന് മുന്നില്‍ അവസാനിച്ചു. 

ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ സി എ ബിന്ദു, ആര്‍ സി എച്ച് ഓഫീസര്‍ ഡോ.പി എം ജ്യോതി, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി പി നാരായണന്‍, ഐ സി ഡി എസ്  ജില്ലാ പ്രോഗ്രാം സീനിയര്‍  സൂപ്രണ്ട് കെ പി അസ്സൈനാര്‍, കണ്ണൂര്‍ അര്‍ബന്‍ സിഡിപിഒ എം സുധ എന്നിവര്‍ പങ്കെടുത്തു. 

 

 

date