Skip to main content

പ്രണവിന് ഇത് കന്നിവോട്ട്

ജില്ലയിലെ ഭിന്നശേഷി വിഭാഗക്കാരുടെ യൂത്ത് ഐക്കണ്‍ എം.ബി. പ്രണവ് ഇത്തവണത്തെ പൊതു തെരഞ്ഞടുപ്പില്‍ കന്നിവോട്ട് രേഖപ്പെടുത്തും. പ്രളയസമയത്ത് കാലുകള്‍കൊണ്ട് ചിത്രം വരച്ച് കിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ശ്രദ്ധേയനായ ആലത്തൂര്‍ സ്വദേശിയും ചിറ്റൂര്‍ കോളെജിലെ ബിരുദ വിദ്യാര്‍ഥിയുമായ പ്രണവ് കന്നിവോട്ട് ചെയ്യാന്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുജനങ്ങള്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും വിവിപാറ്റും പരിചയപ്പെടുത്തുന്നതിനായി ജില്ലാ ഇന്‍ഫര്‍മഷന്‍ ഓഫീസില്‍  തുറന്ന സഹായകേന്ദ്രത്തില്‍ പ്രണവ് വോട്ടിംഗ് പരിശീലനവും നേടി.   
 

date