Post Category
മണക്കടവ് വിയറില്‍ 6361 ലക്ഷം ഘനയടി ജലം: കരാര്‍ പ്രകാരം ലഭിക്കാനുള്ളത് 889 അടി ജലം
മണക്കടവ് വിയറില്‍ 2018 ജൂലൈ ഒന്ന് മുതല്‍ മാര്‍ച്ച് 20 വരെ 6361 ലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം ലക്ഷം 889 ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി ജലസംഭരണനില ദശലക്ഷം ഘനയടിയില്‍ ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ജല ലഭ്യതയുടെ ശതമാന കണക്ക്. ലോവര്‍ നീരാര്‍ -105.10 (75.97), തമിഴ്നാട് ഷോളയാര്‍ - 1070.63 (236.54) കേരള ഷോളയാര്‍ -2580 (86.00), പറമ്പിക്കുളം- 11259.39(201.42),
തൂണക്കടവ് - 556.48 (150.59), പെരുവാരിപ്പള്ളം - 619.70 (161.02), തിരുമൂര്‍ത്തി - 1065.36(101.44), ആളിയാര്‍ - 494.95(135.81).
date
- Log in to post comments