Skip to main content

കുടുംബശ്രീ പാചകമത്സരം ഇന്ന്

 കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന പാചക മത്സരത്തിന്റെ മലപ്പുറം ജില്ലയിലെ മത്സരം ഇന്ന് (മാര്‍ച്ച് 27) കോട്ടക്കുന്ന് ഡിടിപിസി ഹാളില്‍ നടക്കും. 'വടക്കിനി ജംങ്ഷന്‍' എന്ന് പേരിട്ടിരിക്കുന്ന മത്സരത്തില്‍ ജില്ലയിലെ 13 യൂനിറ്റുകളാണ് മാറ്റുരക്കുന്നത്. 10,000 രൂപയാണ് ഒന്നാം സമ്മാനം. 5000 രൂപ രണ്ടാം സ്ഥാനക്കാര്‍ക്കും 2500 രൂപ മൂന്നാം സ്ഥാനക്കാര്‍ക്കും ലഭിക്കും. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് 'ചാദിന്റെ ഹൂറി' പട്ടം ലഭിക്കും. കഫെ കുടുംബശ്രീ യൂനിറ്റുകള്‍ക്കും വിഭവങ്ങള്‍ക്കും കൂടുതല്‍ പ്രചാരവും സ്വീകാര്യതയും നേടിയെടുക്കുകയാണ് ലക്ഷ്യം.

 

date